സംസ്ഥാന സ്‌കൂള്‍ മീറ്റിലെ പ്രായപരിഷ്‌കാരം അശാസ്ത്രീയമാണെന്ന് ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്‍

തിരുവനന്തപുരം: പാലായില്‍ പുരോഗമിക്കുന്ന സംസ്ഥാന സ്‌കൂള്‍ മീറ്റിലെ പ്രായപരിഷ്‌കാരം അശാസ്ത്രീയമാണെന്ന് ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്‍.

സീനിയര്‍ പ്രായപരിധി 19 ആക്കിയത് അനാവശ്യമാണെന്നും, പ്രായം പരമാവധി 18 മതിയെന്നും മേഴ്‌സിക്കുട്ടന്‍ പറഞ്ഞു.

അത്‌ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡമല്ല ഇവിടെ സ്വീകരിച്ചതെന്നും, ഇത് കായികവളര്‍ച്ചയ്ക്ക് ദോഷമാണെന്നും ഒളിംപ്യന്‍ ചൂണ്ടിക്കാണിച്ചു.

Top