മാനന്തവാടി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വീട്ടില്‍ റെയ്ഡ് നടത്തി പ്രതിയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തെങ്കിലും വ്യാജപാസ്‌പോര്‍ട്ടില്‍ രാജ്യം വിടാതിരിക്കാനാണ് പൊലീസ് നോട്ടീസ് ഇറക്കിയത്.
പ്രതി രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രതിയുടെ ഫോട്ടോപതിച്ച നോട്ടീസ് നല്‍കി. സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.
ജോര്‍ജിനെതിരെ പോക്‌സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ബന്ധുക്കളുടെ വീടുകളിലടക്കം റെയ്ഡ് നടത്തി. ജോര്‍ജ് ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്.
കര്‍ണാടക, തമിഴ്‌നാട് പൊലീസ് സ്‌റ്റേഷനുകളിലും വിവരം കൈമാറി. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.