പ്രതിപക്ഷ ഐക്യനീക്കം ശക്തമാകുന്നു; യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി ഓം പ്രകാശ് ചൗത്താല

ഡൽഹി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനീക്കം ശക്തമാകുന്നു. സെപ്തംബർ 25 ന് ഹരിയാനയിൽ നടക്കുന്ന റാലിയെ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണ് ഐഎൻഎൽഡി നേതാവ് ഓം പ്രകാശ് ചൗത്താലയുടെ നീക്കം. ഡൽഹിയിൽ എത്തിയ ചൗത്താല സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.

മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ഹരിയാനയിലെ ഫത്തേഹ് ബാദിൽ നടക്കുന്ന റാലി പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി പ്രകടനമാക്കാനാണ് ഐഎൻഎൽഡിയുടെ ശ്രമം.
റാലിയിലേക്ക് എല്ലാ പ്രതിപക്ഷ പാർട്ടികളുടേയും നേതാക്കളെ ഐഎൻഎൽഡി ക്ഷണിച്ചിട്ടുണ്ട്.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച നടത്തിയ ഐഎൻഎൽഡി നേതാവ് ഓംപ്രകാശ് ചൗത്താല പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് പറഞ്ഞു.

Top