ചൈനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ ഇന്ത്യ തിരിച്ചടിക്കണം: ഓം പ്രകാശ് മിശ്ര

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഓം പ്രകാശ് മിശ്ര.

സിക്കിമിലെ ദോക് ലാ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണെന്നും ഇന്ത്യയുടെ പ്രധാന സ്ഥലങ്ങളിലേക്ക് ചൈന കടന്നു കയറുകയാണെന്നും മിശ്ര ആരോപിച്ചു.

ശക്തമായ രീതിയില്‍ തന്നെ ചൈനയ്‌ക്കെതിരെ മറുപടി നല്‍കാന്‍ ഇന്ത്യ തയ്യാറാകണമെന്നും കേന്ദേസര്‍ക്കാര്‍ പ്രത്യേക താല്പ്പര്യമെടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top