ഒമാനില്‍ വിമാനത്താവളങ്ങള്‍ തുറന്നു. ആറു മാസത്തിനു ശേഷമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് വിമാന സര്‍വീസുകള്‍ ആരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് അവസാനം മുതല്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
മസ്‌കത്ത് വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് രാജ്യാന്തര സര്‍വീസുകള്‍ ഉള്ളത്. സലാലയിലേക്കുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും തുടക്കമായിട്ടുണ്ട്. ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും സലാം എയറും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഒമാനില്‍ വന്നിറങ്ങുന്ന യാത്രക്കാരെല്ലാം വിമാനത്താവളത്തില്‍ നിര്‍ബന്ധിത പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം. 25 റിയാലാണ് നിരക്ക്.
വിമാന ജീവനക്കാരെയും 15 വയസില്‍ താഴെയുള്ള കുട്ടികളെയും പി.സി.ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.