ഒമാൻ: ഒമാനിൽ സ്വകാര്യ കമ്പനികൾക്ക് കോവിഡ് വാക്സിൻ സംഭരിക്കാൻ അനുമതി. ജീവനക്കാർക്ക് വേണ്ടി വാക്സിൻ ശേഖരിക്കാനാണ് കമ്പനികൾക്ക് അനുമതി നൽകിയത്.
ജീവനക്കാർക്ക് വേണ്ടി വാക്സിൻ സംഭരിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ തൊഴിലാളികളുടെ എണ്ണവും മറ്റു വിവരങ്ങളും അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ സൂക്ഷിച്ചുവെക്കുന്ന വാക്സിന്റെ വിലയായ 20ഒമാൻ റിയാൽ കമ്പനികൾ വഹിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊറോണക്കെതിരായ വാക്സിൻ ഉൽപാദിപ്പിക്കുന്ന വിവിധ കമ്പനികളുമായും ‘അന്താരാഷ്ട്ര വാക്സിൻ അലയൻസുമായും’ മന്ത്രാലയം ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടുണ്ട്. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനയുമായും യുനിസെഫുമായും സഹകരിച്ചാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്.