ഒമാന്‍: രാജ്യത്തെ വിദേശികളുടെ താമസനിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒമാന്‍ തീരുമാനിച്ചു. ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ തങ്ങളുടെ റെസിഡന്റ് കാര്‍ഡുകള്‍ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം.
ഇതു സംബന്ധിച്ച സുല്‍ത്താന്റെ ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ആഴ്ചയാണ് സുല്‍ത്താന്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ കാര്‍ഡ് അനുവദിക്കാതിരിക്കാനും പുതുക്കി നല്‍കാതിരിക്കാനും വ്യവസ്ഥയുണ്ടാകുമെന്നും 60/2021ാം നമ്പര്‍ രാജകീയ ഉത്തരവില്‍ പറയുന്നു.
നേരത്തേ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ റെസിഡന്റ് കാര്‍ഡ് പുതുക്കിയാല്‍ മതിയായിരുന്നു. ഇതാണ് 15 ദിവസത്തിനുള്ളില്‍ പുതുക്കണം എന്ന നിയമം വന്നിരിക്കുന്നത്. പുതിയ നിയമ പ്രകാരം 10 വയസ്സിനു മുകളിലുള്ള എല്ലാ സ്വദേശികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നേരത്തെ ഇത് 15 വയസ്സിനു മുകളിലുള്ളവര്‍ക്കായിരുന്നു.