മസ്‌കറ്റ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനില്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച മുതല്‍ ജൂലൈ 22 വ്യാഴാച വരെ പൊതു അവധി പ്രഖ്യാപിച്ചു കൊണ്ട് തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
അവധിക്ക് ശേഷം ജൂലൈ 25ന് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും.