ഒമാനില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

fuel-pump

മസ്‌കത്ത്: ഒമാനില്‍ 2021 ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. എം 91 പെട്രോളിന് 229 ബൈസയും എം 95 പെട്രോളിന് 239 ബൈസയുമാണ് ലിറ്ററിന് വില.

ഡീസല്‍ വില ലിറ്ററിന് 258 ബൈസയുമായിരിക്കും ഒക്ടോബര്‍ മാസത്തെ വില. സെപ്റ്റംബര്‍ മാസത്തെ വിലയെ അപേക്ഷിച്ച് എം 91 പെട്രോളിന് മൂന്ന് ബൈസയുടെയും എം 95 പെട്രോളിനു രണ്ട് ബൈസയുടെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്. ഡീസലിന് ഒരു ലിറ്ററിന് മുകളില്‍ പതിനൊന്നു ഒമാനി ബൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

Top