കൊച്ചി: കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂര മർദനം. ഭർത്താവിന്റെ അമ്മയുടെ സുഹൃത്ത് മർദിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നു. അങ്കമാലിയിൽ വെച്ചാണ് സംഭവം നടന്നത്. മർദനത്തിൽ യുവതിയുടെ മുഖത്തിന് പരിക്കേറ്റു. മുഖത്തെ എല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്.
യുവതി അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.ഭർത്താവിന്റെ അമ്മ തന്നെ ഭർതൃവീട്ടിൽ വച്ച് നിരവധി തവണ മർദിച്ചിരുന്നെന്നും ഭർത്താവിന്റെ അനുജനും തന്നെ ഉപദ്രവിച്ചിരുന്നെന്നും യുവതി പറഞ്ഞു. ഒരാഴ്ചയോളം പട്ടിണിക്കിട്ടു. ശുചിമുറിയിലെ വെള്ളം കുടിച്ചാണ് കഴിഞ്ഞിരുന്നത്.
പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ വൈകിയെന്നും യുവതി വ്യക്തമാക്കി. ഭർത്താവിന്റെ അമ്മയും സുഹൃത്തും തമ്മിലുള്ള ഫോൺ സംഭാഷണം യുവതി റെക്കോർഡ് ചെയ്തിരുന്നു. ഇതാണ് മർദനത്തിന് കാരണമെന്ന് യുവതിപറയുന്നു.