ഒമാൻ : കോവിഡ് നിയന്ത്രണങ്ങളോടെ ഒമാൻ അമ്പതാം ദേശീയദിനം ആഘോഷിച്ചു. ദേശീയദിനത്തിന്‍റ പ്രധാന ആകര്‍ഷണമായ സൈനിക പരേഡും ഇക്കുറി ഉണ്ടായിരുന്നില്ല. സ്കൂളുകളിലും ഇപ്രാവശ്യം പരിപാടികൾ സംഘടിപ്പിച്ചില്ല. മുൻകാലങ്ങളിൽ വലിയ രീതിയിലുള്ള പരിപാടികളായിരുന്നു ദേശീയദിനാചരണത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തിയിരുന്നത്. സ്വദേശികള്‍ ജോലി ചെയ്യുന്ന ഓഫീസുകളില്‍ ചെറിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ മാത്രമാണ് ഉണ്ടായത്.
വിവിധ ഓഫീസുകളില്‍ സ്വദേശികളും പ്രവാസികളും ചേര്‍ന്ന് കേക്ക് മുറിച്ചായിരുന്നു ആഘോഷം. രാത്രി എട്ടു മണി മുതല്‍ അമിറാത്ത്, സീബ്, സലാലയിലെ ഇത്തീന്‍ എന്നിവിടങ്ങളില്‍ നടന്ന കരിമരുന്ന് പ്രയോഗം കാണാനും ആസ്വദിക്കാനും നിരവധി പേരാണ് എത്തിയത്. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് വാഹനങ്ങളിലിരുന്നാണ് ആളുകള്‍ വെടിക്കെട്ട് വീക്ഷിച്ചത്.