കൊച്ചി: അപകീര്‍ത്തികരമായ കത്ത് പുറത്തുവിട്ടുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി സരിത എസ് നായര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഗൂഢാലോചന നടത്തി എന്നീ പരാതികളാണ് മുഖ്യമന്ത്രി പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
എറണാകുളം സിജെഎം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. സരിതക്കൊപ്പം നാല് മാധ്യമ പ്രവര്‍ത്തകരെയും എതിര്‍കക്ഷിയായി ചേര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ടെലിവിഷൻ ചാനലുകളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനാണ് സരിത ശ്രമിക്കുന്നതെന്ന് മാനനഷ്ട ഹർജിയിൽ പറയുന്നു. സരിതയുടെ കത്ത് പുറത്തു വിട്ട മാദ്ധ്യമങ്ങളും തന്നെ അപകീർത്തി പെടുത്തുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്.
താൻ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് ആരോപിച്ചതു തന്നെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. മാദ്ധ്യമങ്ങളിലൂടെ നിരന്തരം ആരോപണം ഉന്നയിക്കുന്നതിനാൽ തന്റെ പൊതുജീവിതത്തിൽ അത് കളങ്കമുണ്ടാക്കി. മാനസികമായും തനിക്ക ഏറെ വിഷമം ഉണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നു.