മസ്‌കറ്റ്: രാജ്യത്ത് ഉയര്‍ന്നു വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ തിരക്കേറിയ ഷോപ്പിംഗ് മാളുകളും വിപണികളും കഴിവതും ഒഴിവാക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും നിര്‍ദേശിച്ച് ഒമാന്‍ സുപ്രിം കമ്മിറ്റി. സാമൂഹിക ഒത്തുചേരലുകള്‍, ശവസംസ്‌കാരങ്ങള്‍, ഇഫ്താര്‍, വിവാഹങ്ങള്‍ തുടങ്ങിയവ നടത്തുക, തിരക്കേറിയ സമയങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക എന്നിവ ഒഴിവാക്കാന്‍ സുപ്രിം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളായി ഒമാനില്‍ നിരവധി കൊവിഡ് കേസുകളും മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സുപ്രിംകമ്മിറ്റിയെ പ്രോത്സാഹിപ്പിച്ചു. ധോഫര്‍ ഗവര്‍ണറേറ്റിലെ രാത്രി യാത്ര നിരോധനവും എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതും സുപ്രിം കമ്മിറ്റി വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 5 വരെ നീട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധോഫര്‍ ഗവര്‍ണറേറ്റില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ കൊവിഡിന്റെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.