മസ്കറ്റ് : രാജ്യത്ത് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഒമാൻ 87 തസ്തികകളിൽ താൽക്കാലിക വിസാ നിരോധം ഏർപ്പെടുത്തി. അടുത്ത ആറുമാസ കാലയളവിലാകും വിസാ നിരോധം പ്രാബല്ല്യത്തിൽ ഉണ്ടാവുകയെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
ടെക്നികൽ, എയർപോർട്ട്, എഞ്ചിനീയറിങ്, ഇൻഷൂറൻസ്, ഇൻഫർമേഷൻ/മീഡിയ, മെഡിക്കൽ ,ഇൻഫർമേഷൻ ടെക്നോളജി, അക്കൗണ്ടിങ് ആൻറ് ഫൈനാൻസ്, മാർക്കറ്റിങ് ആൻറ് സെയിൽസ്, അഡ്മിനിസ്ട്രേഷൻ ആൻറ് ഹ്യൂമൻ റിസോഴ്സസ് തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ അടുത്ത ആറുമാസ കാലയളവിൽ പുതിയ വിസ ഒമാൻ അനുവദിക്കില്ല.
എന്നാൽ നിലവിൽ ഇൗ തസ്തികകളിൽ തൊഴിൽ ചെയ്യുന്നവർക്ക് വിസ പുതുക്കുന്നതിന് നിയമതടസമില്ല. അടുത്ത 6 മാസത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 25000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് വിസാ നിരോധം.