സ്വദേശിവത്കരണം :ഒമാനില്‍ വിദേശികള്‍ കുത്തനെ കുറഞ്ഞു

ഒമാന്‍: ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉണ്ടായത് 97,000 പേരുടെ കുറവ് . ശക്തമായി തുടരുന്ന സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നയങ്ങള്‍ക്ക് ഒപ്പം വിസാ വിലക്കുമാണ് വിദേശികളുടെ എണ്ണത്തിലെ കുറവ് തുടരുന്നതിനുള്ള കാരണം.

ജൂലൈ പത്തിനുള്ള ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,584,591 ലക്ഷമാണ് ഒമാനിലെ മൊത്തം ജനസംഖ്യ. ഇതില്‍ 2,581,390 ലക്ഷം പേര്‍ ഒമാനികളും 2,003,201 ലക്ഷം പേര്‍ വിദേശികളുമാണ്. ഏപ്രിലിലെ അവസാനത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വിദേശി ജനസംഖ്യയിലെ 97,704 പേരുടെ കുറവ് വ്യക്തമാകുന്നത്.

എഞ്ചിനീയറിങ്, ഐ.ടി തുടങ്ങി പ്രധാനപ്പെട്ട പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിലായാണ് താല്‍ക്കാലിക വിസാ വിലക്കുള്ളത്. കഴിഞ്ഞ ജനുവരി അവസാനം പ്രഖ്യാപിച്ച വിസാ വിലക്ക് ജൂലൈ അവസാനം മുതല്‍ ആറു മാസത്തേക്ക് കൂടി തുടരുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നിരവധി വിദേശികളെ പിരിച്ച് വിട്ടിട്ടുമുണ്ട് .

Top