ഒമാനില്‍ വിദേശിയരെ ജോലിക്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി

മസ്‌കറ്റ്: ഒമാനില്‍ വിദേശിയരെ ജോലിക്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.

വിദ്യാഭ്യാസ, വികസന കേന്ദ്രങ്ങളായി തരം തിരിച്ചിരിക്കുന്ന സ്ഥാപനങ്ങളിലേക്ക് ആറ് മാസത്തേക്ക് പ്രവാസികള്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം നല്‍കില്ലെന്ന് ഒമാനിലെ മാന്‍പവര്‍ മന്ത്രാലയം പറഞ്ഞു.

ചില ബിസിനസ് സ്ഥാപനങ്ങളെ കൂടുതല്‍ അനുയോജ്യമായ വിഭാഗത്തിലേക്ക് മാറ്റുന്നതിനു വേണ്ടിയാണ് ഒമാനിന്റെ പുതിയ നടപടി.

നഴ്‌സറികള്‍, പരിശീലന കേന്ദ്രങ്ങള്‍, ഖുറാന്‍ സ്‌കൂളുകള്‍, വൊക്കേഷണല്‍ ട്രെയിനിംങ് സെന്ററുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനിംങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹ്യുമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ്, ഭാഷ, കംപ്യൂട്ടര്‍ പഠനം സ്ഥാപനങ്ങള്‍, പ്രത്യേക പുനരധിവാസ കേന്ദ്രങ്ങള്‍, പ്രായമായവര്‍ക്കും പ്രത്യേകം പരിചരണം ആവശ്യമായവര്‍ക്കും വേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലേക്ക് വിദേശിയരെ ജോലിക്കെടുക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത് അനുസരിച്ച് ശരിയായ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസ്സുകള്‍ നിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല, അവര്‍ക്ക് വിദേശിയരെ ജോലിക്കെടുക്കാനുള്ള അനുവാദമുണ്ടാകും. എന്നാല്‍ ഇത് പാലിക്കാത്തവര്‍ നിരോധനം നേരിടേണ്ടതായി വരും.

നിലവില്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളെ തരംതിരിച്ച് കൂടുതല്‍ അനുയോജ്യമായ വിഭാഗത്തിലേക്ക് മാറ്റുന്നതിനായാണ് മാന്‍പവര്‍ മന്ത്രാലയം ആറ് മാസം സമയം അനുവദിച്ചിരിക്കുന്നത്.

വാണിജ്യം, വിദ്യാഭ്യാസം, സോഷ്യല്‍ ഡെവലപ്‌മെന്റ് എന്നീ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഡെവലപ്പിംങ് ഓഫ് മെന്റര്‍ സ്‌കില്‍സ് മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് കൊമേഴ്‌സ് മന്ത്രാലയത്തിലെ കൊമേഴ്‌സ് ഡയറക്റ്റര്‍ ജനറല്‍ ഖാമിസ് ബിന്‍ അബ്ദുള്ള അല്‍ ഫറിസി പറഞ്ഞു.

Top