ഒമാനില്‍ കൊവിഡ് മരണങ്ങള്‍ ആയിരത്തോടടുക്കുന്നു; ജാഗ്രത ആവശ്യം: ആരോഗ്യമന്ത്രി

മസ്‌കറ്റ്: കൊവിഡ് മരണങ്ങള്‍ ആയിരത്തോടടുക്കുന്ന സാഹചര്യത്തില്‍ ഒമാനില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി അഹമ്മദ് മുഹമ്മദ് അല്‍ സൈദി. രാജ്യത്ത് കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രിം കമ്മറ്റി അനുമതി നല്‍കിയിരിക്കുന്നത് സാമ്പത്തിക മേഖലയുടെ ഉണര്‍വ് ലക്ഷ്യമിട്ടാണ്.

എന്നാല്‍ ഇവയുടെയെല്ലാം പ്രവര്‍ത്തനം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 210 കൊവിഡ് രോഗികളാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ അശ്രദ്ധ വരുത്തിയത് കാരണമാണ് രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. പ്രതിരോധ നടപടികള്‍ കൃത്യമായി ഇനിയും പാലിച്ചില്ലെങ്കില്‍ ചികിത്സ ആവശ്യമായി വരുന്നവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുവാന്‍ കഴിയാത്ത തരത്തില്‍ രാജ്യത്തെ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു

Top