രണ്ടാം ഡോസ് കൊവിഡ് വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ച് ഒമാൻ

മസ്‌കത്ത്: ഒമാനില്‍ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ ലഭിച്ചവര്‍ക്കായി ആരോഗ്യ മന്ത്രാലയം ഇന്നു മുതല്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികളുടെ മേല്‍നോട്ടം വഹിക്കാന്‍ ചുമതലയുള്ള സുപ്രീം കമ്മറ്റിയുടെ ചെയര്‍മാന്‍ സയ്യിദ് ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയും മറ്റ് അംഗങ്ങളും കൊവിഡ് 19പ്രതിരോധ കുത്തിവെപ്പ് നടക്കുന്ന ബുഷറിലുള്ള സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ആദ്യ ഡോസ് ലഭിച്ചതിനു ശേഷം 10 ആഴ്ചയോ അതില്‍ കൂടുതലോ പൂര്‍ത്തിയാക്കിയവര്‍ക്കായാണ് രണ്ടാം ഡോസ് ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

 

Top