മസ്‌ക്കറ്റ്: ഒമാനില്‍ ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട് വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഒമാന്‍ സുപ്രീം കമ്മറ്റിയാണ് വിവരം അറിയിച്ചത്. ബലി പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള എല്ലാ ചടങ്ങുകള്‍ നിര്‍ത്തിവെക്കുവാനും നിര്‍ദ്ദേശമുണ്ട്.
ലോക്ക് ഡൌണ്‍ കാലയളവില്‍ വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറു വരെയുള്ള യാത്രകളും പൊതു സ്ഥലത്തെ ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളും കടകളും രാത്രി 7 മണി മുതല്‍ അടച്ചിടും പോലീസ് പട്രോളിംഗ് ശക്തമാക്കും. വലിയ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള പെരുനാള്‍ നമസ്‌കാരങ്ങളും, എല്ലാ ആഘോഷങ്ങളും, നിര്‍ത്തിവെക്കുവാനും ഒമാന്‍ സുപ്രീം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.