ഒമാന്‍: അനുമതി കൂടാതെ ഒമാനില്‍ പണപ്പിരിവ് നടത്തിയാല്‍ ഇനിമുതല്‍ കടുത്ത ശിക്ഷ. പരിഷ്‌കരിച്ച ശിക്ഷാ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ പെര്‍മിറ്റില്ലാതെ സംഭാവനകള്‍ ആവശ്യപ്പെടുകയും പണം പിരിക്കുകയും ചെയ്താല്‍ മൂന്ന് വര്‍ഷം വരെയായിരിക്കും തടവ് ലഭിക്കുന്നത്.
തടവിനോടൊപ്പം 200 റിയാല്‍ മുതല്‍ 600 റിയാല്‍ വരെ പിഴയും നല്‍കേണ്ടതായി വരും. അനധികൃതമായി പിരിക്കുന്ന പണം പിടിച്ചെടുക്കുന്നതിന് കോടതിക്ക് അനുമതിയുണ്ടായിരിക്കുന്നതുമാണ്. സര്‍ക്കാര്‍ പെര്‍മിറ്റില്ലാതെ സംഭാവനകള്‍ ആവശ്യപ്പെടുന്നതും പണം പിരിക്കുന്നതും മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള തടവിനൊപ്പം 200 റിയാല്‍ മുതല്‍ 600 റിയാല്‍ വരെ പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ.