സന്ദർശന വിസക്കാർക്ക്​ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി ഒമാൻ ​

ഒമാൻ: ​കോവിഡ്​ വ്യാപനത്തിന്റെ പശ്​ചാത്തലത്തിൽ സന്ദർശന വിസക്കാർക്ക്​ പ്രവേശന വിലക്ക്​ ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. ഏപ്രിൽ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മണി മുതലായിരിക്കും വിലക്ക്​ പ്രാബല്ല്യത്തിൽ വരുക.

ഒമാനി പൗരന്മാർക്കും റെസിഡന്റ്‌ വിസയിലുള്ളവർക്കും മാത്രമായിരിക്കും വ്യാഴാഴ്​ച ഉച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. ഒമാനിൽ നിലവിലുള്ള രാത്രി യാത്രാവിലക്ക്​ ഏപ്രിൽ എട്ടിന്​ അവസാനിക്കും. റമദാനിൽ രാത്രി യാത്രാവിലക്ക് ​പുനരാരംഭിക്കും. രാത്രി ഒമ്പത്​ മുതൽ പുലർച്ചെ നാലുവരെയായിരിക്കും വിലക്കുണ്ടാവുക.

സാമൂഹിക, സാംസ്​കാരിക, കായിക പരിപാടികൾക്കും ഈ കാലയളവിൽ വിലക്ക്​ നിലവിലുണ്ടായിരിക്കുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു.

Top