ഒമാൻ ; തൊഴിൽ വിസക്കുള്ള ഫീസ് വർധിപ്പിക്കാനൊരുങ്ങി ഒമാൻ. അടുത്ത വർഷം മുതലാകും ഫീസ് വർധന. അഞ്ചു ശതമാനമാകും വർധന. എന്നാൽ കൃഷിജോലിക്കാർ, വീട്ടുജോലിക്കാർ, ഹൗസ് ഡ്രൈവർമാർ തുടങ്ങിയ തസ്തികയിലുള്ളവർക്ക് ഈ വർധന ബാധകമാകില്ല.
മാത്രമല്ല ഇങ്ങനെ വർധിപ്പിക്കുന്ന തുക പുതുതായി രൂപീകരിച്ച തൊഴിൽ സുരക്ഷ സംവിധാനത്തിലേക്ക് മാറ്റി വയ്ക്കാനാണ് തീരുമാനം.