യാത്രാവിലക്ക് നീക്കി ഒമാന്‍

മസ്‌കത്ത് : കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒമാന്‍ ഒഴിവാക്കി. രാജ്യത്തേക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രവേശിക്കാമെന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ക്കായി രൂപീകരിച്ച സുപ്രീം കമ്മിറ്റി അറിയിച്ചു. ഏപ്രില്‍ ഏഴ് മുതലാണ് ഒമാനില്‍ പ്രവേശന വിലക്ക് ആരംഭിച്ചത്.

കൊവിഡ് വ്യാപനം സംഭവിച്ചതോടെ വിലക്ക് നീട്ടുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വേണ്ടെന്നുവെച്ചത്. പുതിയ നിര്‍ദേശമനുസരിച്ച് വിസയുള്ളവര്‍ക്കും വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. റസിഡന്‍സ് വിസയിലുള്ള വിദേശികളോ പൗരന്മാരോ അല്ലാത്തവര്‍ക്കാണ് ഒമാന്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Top