എണ്‍പത്തിയേഴ് തസ്തികകളില്‍ വീസാ നിരോധനം തുടരുമെന്ന് ഒമാന്‍

visa

മസ്‌കത്ത്: 87 തസ്തികകളില്‍ തൊഴില്‍ വീസാ നിരോധനം തുടരുമെന്ന് ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം. മാര്‍ക്കറ്റിംഗ്, സെയില്‍, അഡ്മിനിസ്ട്രേഷന്‍, ഐടി, അക്കൗണ്ടിംഗ് ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, മാനവവിഭം, ഇന്‍ഷുറന്‍സ്, മെഡിക്കല്‍, എന്‍ജിനിയറിംഗ്, ടെക്നിക്കല്‍ എന്നീ മേഖലകളിലാണ് വിസാ നിരോധനം തുടരുന്നത്.

ആറു മാസത്തേക്ക് കൂടി നിശ്ചിത മേഖലകളില്‍ തൊഴില്‍ വീസാ അനുവദിക്കില്ലെന്ന് മാന്‍പവര്‍ മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. 2018 ജനുവരി മുതലാണ് വീസാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഓരോ ആറു മാസം കഴിയുമ്പോഴും കാലാവധി ആറു മാസം കൂടി ദീര്‍ഘിപ്പിച്ചു വരികയായിരുന്നു. എന്നാല്‍, നിയന്ത്രണം പുതിയ വീസ അനുവദിക്കുന്നതില്‍ മാത്രമാണ്. നിലവിലുള്ള ജോലിക്കാര്‍ക്ക് വീസ പുതുക്കുന്നതില്‍ തടസമില്ല.

Top