മസ്കറ്റ്: ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ് അനുവദിച്ചുകൊണ്ട് സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. പുതുക്കിയ പ്രഖ്യാപനം അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ, ഇന്ന് മുതല്‍ ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ആയിരിക്കും.
ഈ സമയങ്ങളില്‍ 10 മണി മുതല്‍ രാവിലെ 4 മണിവരെ യാത്രകളും പൊതുസ്ഥലങ്ങളില്‍ ഒത്തു ചേരുന്നതും നിരോധിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ വൈകിട്ട് അഞ്ചു മണി മുതല്‍ വെളുപ്പിനെ നാല് മണി വരെ ആയിരുന്നു ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നത്.