വിസ വിലക്ക്; ഒമാനില്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നല്‍കില്ല

മസ്‌കത്ത്: ഒമാനില്‍ പുതിയതായി വിസ വിലക്ക് പ്രഖ്യാപിച്ച തസ്തികകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നല്‍കില്ല. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇവരുടെ വിസാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് വ്യക്തമാക്കിയത്. സെയില്‍ റെപ്രസന്റേറ്റീസ്/സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേയ്‌സ് റെപ്രസെന്റേറ്റീവ് തുടങ്ങിയ തസ്തികകളിലാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒമാന്‍ വിസ വിലക്ക് പ്രഖ്യാപിച്ചിരുന്നത്.

സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം കൈക്കൊണ്ടത്. മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളാണ് നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top