മസ്‌കറ്റ്: ലോകത്താകമാനം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അത് തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് വരികയാണ് രാജ്യം. ഒമാനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആരാധനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്.
എന്നാല്‍ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരാധനകള്‍ നടത്തരുതെന്നാണ് ഒമാന്‍ മതകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ ഈ നിര്‍ദ്ദേശം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.