മസ്‌കത്ത്: ആരോഗ്യ മോഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുക വഴി വിദേശി നഴ്‌സുമാരെ വന്‍ തോതിവല്‍ പരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ് സൗദി. എന്നാലിപ്പോള്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് സൗദിയില്‍ നിന്നു വരുന്നത്.
ആരോഗ്യ മേഖലയിലേക്ക് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ത്യന്‍ നഴ്‌സുമാരെ ക്ഷണിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. വനിതാ നഴ്‌സുമാര്‍ക്ക് മാത്രമാണ് ഒഴിവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഓപറേഷന്‍ തിയേറ്റര്‍, ഐസിയു, പിഐസിയു, എന്‍ഐസിയു, സിസിയു, മെഡിക്കല്‍, ശസ്ത്രക്രിയ, ആക്‌സിഡന്റ്, അത്യാഹിതം, ഡയാലിസിസ് എന്നീ വിഭാഗങ്ങളിലാണ് വിദഗ്ധരായ നഴ്‌സുമാര്‍ക്ക് നിയമനം നല്‍കുന്നത്.
400 ഇന്ത്യന്‍ നഴ്‌സുമാര്‍ക്കാണ് തൊഴില്‍ അവസരം ഒരുക്കിയിട്ടുള്ളത്. വിദഗ്ധരും പരിചയ സമ്പന്നരുമായ നഴ്‌സുമാരെയാണ് തേടുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം, സ്വദേശി നഴ്‌സുമാരുടെ നിയമനവും സൗദി നടത്തി വരികയാണ് 2018 ജൂണ്‍ 30 വരെ 185 സ്വദേശി നഴ്‌സുമാരെ നിയമിച്ച് കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.