കോണ്‍ഗ്രസില്ലാതെ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജിയുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ച് 2019ലെ പൊതു തിരഞ്ഞെടുപ്പ് നേരിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും, ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കോണ്‍ഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ സഖ്യം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ജമ്മുകാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമല്ല ഉള്ളതെന്നും, തീവ്രവാദ സംഘടനകളില്‍ ചേരുന്നതില്‍ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുന്നതില്‍ ബി.ജെ.പി-പി.ഡി.പി സഖ്യ സര്‍ക്കാര്‍ പരാജയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top