ഒരുപാട് വിവാദങ്ങളുമായി റിലീസ് ചെയ്ത ഒമര്‍ ലുലു ചിത്രമാണ് ‘ഒരു അഡാര്‍ ലൗ’. ചിത്രത്തിലെ കഥാപാത്രങ്ങളായെത്തിയ പ്രിയവാര്യരും റോഷനും ജനപ്രീതി നേടിയിരുന്നു. എന്നാല്‍, ‘ഒരു അഡാര്‍ ലൗ’ ഒരിക്കലും തനിക്കൊരു ഒമര്‍ ലുലു ചിത്രമായി ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ചിത്രത്തിനായി ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഒമര്‍ പറയുന്നു.
‘ഒരു അഡാര്‍ ലൗ’ എനിക്കൊരു ഒമര്‍ ലുലു മൂവിയായി ചെയ്യാന്‍ പറ്റിയിട്ടില്ല. കുറെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ മനസില്‍ ഒരു സ്റ്റോറി ലൈന്‍ ഉണ്ടായിരുന്നു. എന്നാല്‍, മൊത്തത്തില്‍ അങ്ങനെ ചെയ്യാന്‍ സാധിച്ചില്ല. മാസ് പടങ്ങള്‍ ചെയ്യാന്‍ അതിന്റേതായ ബഡ്ജറ്റ് വേണമെന്നും ഒമര്‍ പറഞ്ഞു.
ചെറിയ ബഡ്ജറ്റില്‍ കളര്‍ഫുള്‍ അടിച്ചുപൊളി മാസ് സിനിമ ചെയ്യാനാണ് ഇഷ്ടം. ഒപ്പം ലൗ സ്റ്റോറി ചെയ്യാനും താല്‍പര്യം. എന്നാല്‍, സിനിമാരംഗത്ത് എല്ലാ തരം ചിത്രങ്ങളും വരണമെന്നും ഒമര്‍ പറയുന്നു.’മലയാളത്തിലെ മഹാനടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ വച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. പുതുമുഖങ്ങളെ വച്ചുള്ള സിനിമ കൂടാതെ ഇനി ആര്‍ട്ടിസ്റ്റിനെ വച്ച് സിനിമ ചെയ്യാനും താല്‍പര്യണ്ട്. പുതുമുഖങ്ങളേക്കാള്‍ ലാലേട്ടനെ വച്ച് സിനിമ ചെയ്യാന്‍ എളുപ്പമാണ്. ലാലേട്ടന്‍ സിനിമയില്‍ ഒരാളെ ഇടിച്ചു കഴിഞ്ഞാല്‍ എല്ലാരും കയ്യടിക്കും. പുതിയൊരാളെ കൊണ്ട് സിനിമയില്‍ ഇത്തരത്തില്‍ കയ്യടിനേടാന്‍ ഭയങ്കര പ്രയാസമാണെന്നും ഒമര്‍ പറയുന്നു.