തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഇത്തവണയും വീടുകളില്‍ മാത്രമായി ചുരുക്കാന്‍ സാധ്യത. നിലവില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായാലുണ്ടാകുന്ന ഗുരുതര സാഹചര്യം ട്രസ്റ്റിനെ ബോധ്യപ്പെടുത്തിയതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു.
ആറ്റുകാല്‍ പൊങ്കാല നടത്തിപ്പില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നിലപാട് മന്ത്രി വ്യക്തമാക്കിയത്. ആചാരങ്ങള്‍ക്ക് തടസ്സമില്ലാത്ത രീതിയില്‍ പൊങ്കാല വീടുകളില്‍ അര്‍പ്പിക്കുന്നത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിലവിലെ സാഹചര്യം ട്രസ്റ്റിനെ ബോധ്യപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ട്രസ്റ്റിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.
പൊങ്കാലയ്ക്കായുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണെങ്കിലും നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചയ്കക്കാം ഉണ്ടാകും. എന്നാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തികള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് നിര്‍ദേശം. ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണയും വിപുലമായ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു.