രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഹോങ്കോങ്. ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഹോങ്കോങ് വിലക്കേര്‍പ്പെടുത്തി. ഇന്ത്യക്കുപുറമെ ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്താന്‍, ഫിലിപൈന്‍സ്, യു.കെ, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
വരുന്ന ശനിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്കെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനയാത്രക്കാര്‍ക്കുള്ള വിലക്കിന് പുറമെ അന്താരാഷ്ട്ര യാത്രാവിലക്കും പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണവും രാത്രി കര്‍ഫ്യുവും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യം കോവിഡ് അഞ്ചാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍.
ജനുവരി 21 വരെയാണ് വിമാനയാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍. നിയന്ത്രണം ഏര്‍പ്പെടുത്തിയ എട്ട് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ഇവിടം വഴി ഹോങ്കോങ്ങിലെത്തുന്നവര്‍ക്കും വിലക്ക് ബാധകമാണ്. 38 പേര്‍ക്കാണ് ഹോങ്കോങ്ങില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.