രാജ്യത്ത് ഒമിക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധന; ആകെ രോഗികള്‍ 73 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മഹാരാഷ്ട്രയിലും കേരളത്തിലും നാല് വീതം കേസുകളും തെലങ്കാനയില്‍ മൂന്നും തമിഴ്നാട്ടിലും ബംഗാളിലും ഓരോ കേസുകള്‍ വീതവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 73 ആയി.

വാക്സിന്‍ വേഗത്തില്‍ എത്തിച്ച് പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത എട്ടു കേസുകള്‍ക്കും വിദേശ യാത്രാ പശ്ചാത്തലമില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന പശ്ചാത്തലത്തില്‍ മുംബൈയിലെ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Top