ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വകഭേദമായി ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 213 ആയി. മഹാരാഷ്ട്രയില്‍ 11 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 54 ആയി ഉയര്‍ന്നു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ 57 ആയി ഉയര്‍ന്നു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അതേസമയം, രാജ്യത്ത് 6,317 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രാഗബാധിതരുടടെ എണ്ണം 78,190 ആയി. 575 ദിവസങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ നിരക്കാണിത്. 24 മണിക്കൂറിനിടെ 318 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.