തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രാജ്യത്താതകമാനം കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം.
കടകളിലും ഷോപ്പിംഗ് മാളുകളിലും ഹോട്ടലുകളിലും ആരാധനാലയങ്ങളിലും പോകുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന് മുന്നോടിയായാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഒമിക്രോണിന് വ്യാപനശേഷി വളരെ കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കേരളത്തില്‍ ഇന്നലെ 2846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2678 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 2576 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.07 ശതമാനത്തിലുമെത്തിയത് സംസ്ഥാനത്ത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്