മലപ്പുറം: ചില്ലു വാതില്‍ തകര്‍ന്നു വീണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലിനു പരുക്കേറ്റു. ഇതേ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കി.
പെരിന്തല്‍മണ്ണ അല്‍ഷിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ കന്നി വോട്ടര്‍മാരുമായി സംവദിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടി കഴിഞ്ഞ് ഹാളില്‍ നിന്നു പുറത്തേക്കു വരുമ്പോള്‍ തിക്കും തിരക്കുമായി. ഇതിനിടയിലാണു ചില്ലു വാതില്‍ പൊട്ടി വീണത്. ചില്ല് മുഖ്യമന്ത്രിയുടെ കാലില്‍ തെറിക്കുകയായിരുന്നു. ചില്ലു തെറിച്ചു മറ്റു മൂന്നു പേര്‍ക്കും പരുക്കുണ്ട്