തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും രണ്ട് ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നുംമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിന്റെ കയ്യിലുള്ള ആയുധം വ്യാജ ആരോപണങ്ങള്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാമോയില്‍ കേസ് സംബന്ധിച്ച് ഉള്‍പ്പടെ വി.എസ് തന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നിയമസഭ രേഖകള്‍ അടക്കമുള്ള ഔദ്യോഗിക രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വി.എസ് ഉപയോഗിക്കുന്ന പല വാക്കുകളുടേയും അര്‍ത്ഥം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടേത് ഉടായിപ്പ് രാഷ്ട്രീയമാണെന്ന് വി.എസ് പറഞ്ഞിരുന്നു. ഒരു രൂപയുടെ അഴിമതി പോലും പാമോയില്‍ ഇടപാടുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് അത് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. ആര്‍.എസ്.എസ് ബന്ധം ആരോപിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കിയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. 1977ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും ജനസംഘവും ഒരു മുന്നണിയിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.