ommen chandy and k.babu aganist court order

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി കെ ബാബുവിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്.

ഇവരെ കൂടാതെ കണ്ണൂര്‍ വിമാനത്താവള നിര്‍മാണ കമ്പനിയുടെ എം.ഡി ചന്ദ്രമൗലി, സിയാല്‍ എം.ഡി വി.ജെ.കുര്യന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടോം ജോസഫ് എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തി ജൂണ്‍ 17നകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്‌

ഇരിട്ടി സ്വദേശിയായ ജെയിംസാണ് പരാതിക്കാരന്‍. വിമാനത്താവളത്തിന് 70 ഏക്കര്‍ സ്ഥലം നല്‍കിയത്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണന്ന് ഹര്‍ജിയില്‍ പറയുന്നു.

വിമാനത്താവളത്തിനായി റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റിയതിലും ക്രമക്കേട് നടന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Top