കോഴിക്കോട് : രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമെന്ന സൂചന പോലും താന്‍ നല്‍കിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയാണ് ചെയ്തത്. വയനാട് സീറ്റില്‍ ആശയകുഴപ്പമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം അമേഠിയില്‍ പരാജയപ്പെടുമെന്നുള്ള ഭയം കൊണ്ടല്ല വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതെന്നാണ് ഉമ്മന്‍ചാണ്ടി നേരത്തെ അറിയിച്ചിരുന്നത്. രാഹുല്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലെ ജനപിന്തുണ വര്‍ധിപ്പിക്കാനാകും. ടി സിദ്ദിഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് സ്വയം പിന്മാറിയതാണെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞിരുന്നു.