കോട്ടയം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ടുണ്ടായ ചില തെറ്റിദ്ധാരണകളാണ് കെ.എം മാണി യുഡിഎഫ് വിടാന്‍ ഇടയാക്കിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഇതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ വിജിലന്‍സ് കോടതിക്ക് കൊടുത്ത രണ്ട് അന്വേഷണ റിപ്പോര്‍ട്ടിലും മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ മാണിക്ക് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുകയാണ്.
അതിനാലാണ് ഇത്തരമൊരു നിലപാട് ഉണ്ടാകാന്‍ ഇടയായതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.