കോഴിക്കോട്: ഭരണ പരിഷ്‌കാര കമ്മീഷനെ വയ്ക്കാനുളള അധികാരം ഇടത് സര്‍ക്കാരിനുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
എന്നാല്‍ മുമ്പ് സിപിഐഎം ഇക്കാര്യങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരമൊരു പദവി സൃഷ്ടിക്കല്‍ സര്‍ക്കാരിന്റെ അധികാര, അവകാശ പരിധിയില്‍ വരുന്നതാണെന്നും തങ്ങളായിട്ട് അതില്‍ പ്രശ്‌നം ഉണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ബിജെപി ശ്രമത്തെ ഉമ്മന്‍ ചാണ്ടി രൂക്ഷമായി വിമര്‍ശിച്ചു. ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കം പഞ്ചസാരയില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വി എസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കുന്നത് ഇരട്ടപ്പദവി പ്രശ്‌നം ഉണ്ടാക്കുമെന്നും അതിനാല്‍ ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മന്ത്രിസഭയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു.