ommen chandys review petition date changed

oomman chandy

ബെംഗളൂരു: ഉമ്മന്‍ ചാണ്ടിക്കെതിരായ ബെംഗളൂരു സോളാര്‍ കേസ് ഈ മാസം ഒമ്പതിന് പരിഗണിക്കും.വ്യവസായി എം.കെ.കുരുവിളയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

സോളാര്‍ സംരംഭത്തിന് അനുമതി വാഗ്ദാനംചെയ്ത് കുരുവിളയുടെ കൈയില്‍നിന്നു പണംതട്ടിയെന്ന കേസില്‍ ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍സ് കോടതി 1,60,85,700 രൂപ പരാതിക്കാരന് നല്‍കാന്‍ വിധിച്ചിരുന്നു.

ആറു മാസത്തിനകം 12 ശതമാനം പലിശ അടക്കം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.

സോളാര്‍ പദ്ധതിക്ക് കേന്ദ്ര സബ്‌സിഡി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നു കാണിച്ച് എം.കെ കുരുവിളയാണ് റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്തത്.

ഉമ്മന്‍ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസ് വഴിയാണ് ഉമ്മന്‍ചാണ്ടിയുമായി പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

Top