വിദഗ്ദ്ധ പരിശോധനയ്ക്കായി ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്ക്

തിരുവനന്തപുരം: വിദഗ്ദ്ധ പരിശോധനയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. പരിശോധനയ്ക്കുശേഷം ചികിത്സ ആവശ്യമായി വരികയാണെങ്കില്‍ അത് പൂര്‍ത്തിയാകുന്നതു വരെ ന്യൂയോര്‍ക്കില്‍ തുടരും.

തൊണ്ടയിലെ ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഇവിടെ രണ്ടു ആശുപത്രികളില്‍ പരിശോധന നടത്തിയിരുന്നു. രണ്ടിടത്തുനിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. അതേ തുടര്‍ന്നാണ് അമേരിക്കയില്‍ വിദഗ്ദ്ധ പരിശോധന നടത്താമെന്ന് തീരുമാനിച്ചത്.

തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മന്‍ചാണ്ടി യാത്ര തിരിച്ചത്. മകന്‍ ചാണ്ടി ഉമ്മനും ഒപ്പമുണ്ട്. വിദഗ്ദ്ധ പരിശോധനകള്‍ക്കായി ഏഴുദിവസം വേണ്ടിവരുമെന്നാണ് സൂചന.

Top