തിരുവനന്തപുരം: തനിക്കെതിരെയുള്ള കേസിനെ ഭയക്കുന്നില്ലന്ന് ഉമ്മന്‍ ചാണ്ടി.
കേസിനെ നിയമപരമായി നേരിടും.ഇത് കൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയില്ല.
കേസെടുക്കുന്നത് സര്‍ക്കാറിന് തിരിച്ചടിയാകും. സ്വതന്ത്ര സ്വഭാവമുള്ള ആരും എനിക്കെതിരെ മൊഴി കൊടുത്തിട്ടില്ല.
എട്ടാം തിയ്യതി ടി.കെ.ഹംസ പറഞ്ഞതാണ് ഇപ്പോള്‍ പിണറായി ചെയ്തത്.
യു .ഡി.എഫിന് യാതൊരു ആശങ്കയുമില്ലന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കമ്മിഷന്റെ മറുപടി പോലും പൂര്‍ണ്ണമായി പറയുന്നില്ല. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.