കോഴിക്കോട്: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ പ്രതിരോധ സേനയുമായ കോണ്‍ഗ്രസ്. കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ‘കരുതല്‍ പട’ രൂപീകരിച്ചിരിക്കുന്നത്. കെ റെയില്‍ ഇരകളെ സഹായിക്കാനും സംരക്ഷിക്കാനുമാണ് 11 അംഗ സംഘത്തെ നിയോഗിക്കുകയെന്ന് ഡിസിസി അദ്ധ്യക്ഷന്‍ അഡ്വ. കെ പ്രവീണ്‍കുമാര്‍ വ്യക്തമാക്കി.
‘ജില്ലയിലെ ഏത് കെ റെയില്‍ വിരുദ്ധ പോരാട്ടത്തിനും മുന്നില്‍ ഈ പടയില്‍പ്പെട്ട നേതാക്കള്‍ ഉണ്ടാകും. കെ റെയില്‍ ഇരകള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എപ്പോഴും വിളിക്കാനുള്ള കോള്‍ സെന്ററും ആരംഭിച്ചു,’ കല്ലിടാനും സര്‍വ്വേക്കും വരുന്ന സംഘത്തെ പ്രതിരോധിക്കുവാന്‍ കെ റെയില്‍ ഇരകളോടൊപ്പം കരുതല്‍ പടയിലെ അംഗങ്ങള്‍ നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഡിസിസി പുറത്തുവിട്ട പത്രക്കുറിപ്പില്‍ കോള്‍ സെന്റര്‍ നമ്പറും കരുതല്‍ പടയിലെ അംഗങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, മുനീര്‍ എരവത്ത്, രമേശ് നമ്പിയത്ത്, ഷാജിര്‍ അറഫാത്ത്, രാജേഷ് കീഴരിയൂര്‍, എസ് കെ അബൂബക്കര്‍, ഷെറില്‍ ബാബു, എടക്കുനി അബ്ദുറഹിമാന്‍, ആര്‍ ഷെഹിന്‍സ, വി ടി നിഹാല്‍ എന്നിവരാണ് പ്രത്യക സംഘത്തിലുള്ളത്.