സിറിയയില്‍ നിന്ന് സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: സിറിയയില്‍ നിന്നും അമേരിക്കന്‍ സേന പൂര്‍ണമായും പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്.

സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് സിറിയയിലെ സൈന്യത്തെയാകെ ഉടന്‍ പിന്‍വലിക്കാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ കാലാവധിയില്‍ അമേരിക്ക സിറിയയില്‍ നിലയുറപ്പിച്ചിരുന്നതിന്റെ ഒരോയൊരു കാരണമായ ഐസിസിനെ തങ്ങള്‍ തോല്‍പ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഐസിസ് തീവ്രവാദത്തിനെതിരെ യുദ്ധമെന്ന പേരിലായിരുന്നു സിറിയയില്‍ അമേരിക്ക അധിനിവേശമാരംഭിച്ചത്.

നിലവിൽ രണ്ടായിരത്തോളം യുഎസ് സൈനികരാണു സിറിയയിലുള്ളത്. ഐഎസിനെതിരെ പോരാടുന്ന കുർദ്, അറബ് സായുധ വിഭാഗങ്ങളുടെ കൂട്ടായ്‌മയായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസിന് (എസ്‌ഡിഎഫ്) പരിശീലനം നൽകുകയാണ് യുഎസ് സൈന്യം ചെയ്യുന്നത്.

യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുന്നില്ല. സിറിയയിൽ നിന്നുള്ള സൈന്യത്തെ പിൻവലിച്ചാലും ഇറാഖിലുള്ള 5200 സൈനികർ തുടരും. 2014 ൽ ഐഎസ് ഇറാഖിലെയും സിറിയയിലെയും വലിയൊരു ശതമാനം ഭൂപ്രദേശം പിടിച്ചടക്കിയിരുന്നു.

Top