മുംബൈ: ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ ചിത്രമുള്ള കേക്ക് മുറിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെയുടെ പിറന്നാള്‍ ആഘോഷം.
രാജിന്റെ 48-ാം പിറന്നാള്‍ ആഘോഷത്തിനിടെ അണികള്‍ കൊണ്ടുവന്ന കേക്കിലാണ് അസദുദ്ദീന്റെ ചിത്രമുണ്ടായിരുന്നത്. മുംബൈയിലെ ദാദറിലുള്ള വസതിയിലാണ് ‘ഉവൈസി കേക്ക്’ മുറിച്ച് രാജ്താക്കറെ പിറന്നാളാഘോഷിച്ചത്.
രാജ് താക്കറെക്കും പാര്‍ട്ടിക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് മജ്ലിസ് എം.എല്‍.എ വാരിസ് പഠാണ്‍ രംഗത്തത്തെി. ഭാരത് മാതാവിന് ജയ് വിളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് രാജും ഉവൈസിയും തമ്മിലെ പോരിനു പിന്നില്‍.
നേരത്തെ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ വിസമ്മതിച്ചാല്‍ ഉവൈസിയുടെ കഴുത്തില്‍ കത്തിവെക്കുമെന്ന് രാജ് താക്കറെ പറഞ്ഞിരുന്നു. കഴുത്തില്‍ കത്തിവെച്ചാലും ഞാന്‍ ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് ഉവൈസിയും വ്യക്തമാക്കിയിരുന്നു.