പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള നമോ ആപ്പ് മാറ്റത്തിനൊരുങ്ങുന്നു. വണ്‍ ടച്ച് നാവിഗേഷന്‍, നാമോ എക്സ്ലൂസീവ് വിഭാഗം എന്നിവ ഉള്‍പ്പെടുത്തിയാണ് ആപ്പിന്റെ പുതിയ പതിപ്പ് എത്തുക.
തന്നെയും പാര്‍ട്ടിയേയും പിന്തുണയ്ക്കുന്നവരുമായി ആശയവിനിമയം നടത്തുന്നതിനായാണ് മോദി ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. നരേന്ദ്രമോദിയും ബിജെപിയിലെ മറ്റ് ഉന്നത നേതാക്കളും നമോ ആപ്പിലുടെ ജനങ്ങളുമായി സംവദിക്കുന്നുണ്ട്.
2019 പൊതു തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് നമോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി പ്രവര്‍ത്തകരുടെ മുഖ്യ ആശയപ്രചരണോപാധിയായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരുന്നു. 2016 തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളോടനുബന്ധിച്ച് 2015 ലാണ് നമോ ആപ്പ് അവതരിപ്പിച്ചത്. വിവിധ പ്ലാറ്റ്ഫോമുകളിലായി നിലവില്‍ 1.5 കോടിയിലധികമാളുകള്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.