മോദിയെ ‘നുണ’യനാക്കി രാഹുല്‍; യുപിഎയുടെ ‘സത്യം’ ആയുധമാക്കി ബിജെപി

രാജ്യത്ത് തടവുകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതായുള്ള ആരോപണങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയെ പോരാട്ടവേദിയാക്കി മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസും, ബിജെപിയും. ഇന്ത്യയില്‍ തടവുകേന്ദ്രങ്ങള്‍ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന വീഡിയോ ഉള്‍പ്പെട്ട ഒരു വാര്‍ത്താ ക്ലിപ്പ് പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പോരിന് തുടക്കം കുറിച്ചത്.

‘നുണ, നുണ, നുണ’ എന്ന ഹാഷ്ടാഗുമായാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ‘ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് നുണപറയുന്നു’ എന്ന തലക്കെട്ടുമായാണ് വീഡിയോ പങ്കുവെച്ചത്. രണ്ട് മണിക്കൂര്‍ തികയുന്നതിന് മുന്‍പ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ മറുപടിയുമായി തിരിച്ചടിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 2011ല്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് സഹിതമായിരുന്നു രാഹുലിനുള്ള മറുപടി.

ആസാമിലെ തടവുകേന്ദ്രങ്ങളില്‍ 362 അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിട്ടുള്ളതായാണ് വാര്‍ത്താക്കുറിപ്പ് അറിയിച്ചത്. ‘രാഹുല്‍ ഗാന്ധി. 2011ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പാണിത്. ആസാമില്‍ 362 അനധികൃത കുടിയേറ്റക്കാരെ തടവുകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചതായാണ് അറിയിപ്പ്. നിങ്ങളെ ഇന്ത്യ തുടര്‍ച്ചയായി തള്ളിക്കളയുന്നതിന്റെ പേരില്‍ താങ്കളുടെ വെറുപ്പിന്റെയും, ഭയപ്പെടുത്തലിന്റെയും രാഷ്ട്രീയം ഉപയോഗിച്ച് നാടിനെ നശിപ്പിക്കാന്‍ കരുതിക്കൂട്ടി നടപ്പാണ്’, മാളവ്യ തിരിച്ചടിച്ചു.

ഇന്ത്യയില്‍ തടവുകേന്ദ്രങ്ങള്‍ ഇല്ലെന്ന് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചിരുന്നു. ചിലര്‍ നടത്തുന്ന ഇത്തരം നുണപ്രചപണങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top