ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ സജീവമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഒന്നാണ് പബ്ജി. ഒരു പരിധിവരെ യുവാക്കളടമുള്ള തലമുറ പബ്ജിയുടെ അടിമകളായിക്കഴിഞ്ഞു. പലര്‍ക്കും പബ്ജി കളിക്കാതെ ഒരു ദിവസം പോലും കഴിച്ചുകൂട്ടാനാവാത്ത അവസ്ഥയാണ്.
എന്നാല്‍ ഇതിന്റെ ദൂഷ്യഫലം വളരെ വലുതാണെന്ന് ചൂണ്ടിക്കാട്ടി പബ്ജിക്ക് അടിമകളായവര്‍ക്കും ഗെയിം ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു ബോധവത്കരണമെന്ന നിലയിലാണ് മുംബൈ സിയോണ്‍ കോലിവാഡാ സ്വദേശികളായ അമര്‍, ആഷിഷ് വിത്തല്‍ എന്നീ ഇരട്ട സഹോദരന്മാരാണ് പബ്ജിയുടെ കോലം കത്തിക്കാന്‍ തയ്യാറാവുന്നത്.
കയ്യില്‍ പിസ്റ്റളും ലെവല്‍ മൂന്നിലെ ഹെല്‍മറ്റും ധരിച്ചു നില്‍ക്കുന്ന പ്രതിമയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. തൊട്ടു താഴെയായി പബ്ജി ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.